അശ്വിന്‍ പന്തെറിയുമ്പോള്‍ ബട്‌ലര്‍ ക്രീസ് വിടുമോ..? ഇന്ന് എന്തെങ്കിലുമൊക്കെ നടക്കും

By Web Team  |  First Published Oct 9, 2020, 3:50 PM IST

കഴിഞ്ഞ സീസണില്‍ മങ്കാദിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ട ആര്‍ അശ്വിനും ജോസ് ബട്ലറും നേര്‍ക്കുനേര്‍ വരുന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കും.


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം ശ്രദ്ധേയമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ സീസണില്‍ മങ്കാദിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ട ആര്‍ അശ്വിനും ജോസ് ബട്ലറും നേര്‍ക്കുനേര്‍ വരുന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കും. കഴിഞ്ഞ സീസണിലാണ് ജോസ് ബട്‌ലര്‍ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ മങ്കാദിംഗിന് ഇരയായത്. 

അന്ന് കിംഗ്്‌സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന ആര്‍ അശ്വിനാണ് താരത്തെ പുറത്താക്കിയത്. പുതിയ സീസണില്‍ താരം ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറി. കീസ് വിട്ടുനിന്ന രാജസ്ഥാന്‍ ഓപ്പണറെ അശ്വിന്‍ പുറത്താക്കിയത് വലിയ വിവാദമായി. ഇങ്ങനെയാണോ ക്രിക്കറ്റ് കളിക്കേണ്ടതെന്ന് ചോദിച്ച ബട്‌ലറിനോട് ഖേദമില്ലെന്ന് തറപ്പിച്ചുപറഞ്ഞു അശ്വിന്‍. ട്വന്റി 20യില്‍ ബൗളര്‍മാര്‍ക്കും ഇടമുണ്ടാകണമെന്ന് വാദിക്കുന്നവരുടെ പിന്തുണയും കിട്ടി.

Latest Videos

undefined

മങ്കാദിംഗിനോട് യോജിപ്പില്ലെന്ന നിലപാടുളള റിക്കി പോണ്ടിംഗിന്റെ ടീമിലേക്ക് മാറിയപ്പോഴും അശ്വിന്‍ പിന്നോട്ടുപോയില്ല. എന്നാല്‍ മങ്കാദിംഗിനുള്ള അടുത്ത അവസരം ഒത്തുവന്നപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാതെ കാരുണ്യം കാട്ടി അശ്വിന്‍. ബാറ്റ്‌സ്മാന്മാര്‍ക്കും ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന വാദവുമായി വരുന്നവര്‍ക്കും അവസാന മുന്നറിയിപ്പെന്ന് ട്വീറ്റും ചെയ്തു.

ഈ വിവാദങ്ങള്‍ക്കെല്ലാം ഒടുവില്‍ ബട്ലറും അശ്വിനും വീണ്ടും മുഖാമുഖം വരികയാണ് ഷാര്‍ജയില്‍. അശ്വിന് പന്തെറിയാന്‍ എത്തുമ്പോള്‍ ക്രീസ് വിടാനുള്ള ധൈര്യം ബട്‌ലര്‍ കാണിക്കുമോയെന്ന് കണ്ടറിയണം.

Powered by

click me!