68 റണ്‍സ് കൂടി നേടിയാല്‍ ഐപിഎഎല്ലില്‍ മാത്രം 4500 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ ധോണിക്ക് സാധിക്കും. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമതാണ് ധോണി.
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് മുന്നില്‍ മറ്റൊരു നാഴികക്കല്ല്. 68 റണ്‍സ് കൂടി നേടിയാല്‍ ഐപിഎഎല്ലില്‍ മാത്രം 4500 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ ധോണിക്ക് സാധിക്കും. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമതാണ് ധോണി. 190 മത്സരങ്ങളില്‍ 4432 റണ്‍സാണ് ധോണി നേടിയത്.
177 മത്സരങ്ങളില്‍ 5412 റണ്‍സ് നേടിയ വിരാര് കോലിയാണ് ഒന്നാമന്‍. സുരേഷ് റെയ്‌ന (5368), രോഹിത് ശര്‍മ (4898), ഡേവിഡ് വാര്‍ണര്‍ (4706), ശിഖര്‍ ധവാന്‍ (4579), ക്രിസ് ഗെയ്ല്‍ (4484) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 4411 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ എട്ടാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ഉത്തപ്പയും കളിക്കുന്നുണ്ട്. അതേസമയം ഉത്തപ്പയെ കാത്ത് മറ്റൊരു നേട്ടം കൂടിയുണ്ട്. ഒരു അര്‍ധ സെഞ്ചുറി നേടിയാല്‍ 25 എണ്ണം പൂര്‍ത്തിയാക്കാം.
undefined
ഒരു ക്യാച്ചെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സ് താരം ഡേവിഡ് മില്ലര്‍ക്കും ഒരു സന്തോഷത്തിന് വകയുണ്ട്. ഐപിഎല്ലില്‍ 50 ക്യാച്ചുകളെന്ന നേട്ടാമാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ കാത്തിരിക്കുന്നത്. രാജസ്ഥാനെതിരെ 43 റണ്‍സ് നേടിയാല്‍ ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കും. ഈ നേട്ടത്തിലെത്താന്‍ അമ്പാട്ടി റായുഡുവിന് വേണ്ടത് 45 റണ്‍സാണ്.
ഇന്ത്യന്‍ സമയം രാത്രി 7,.30ന് ഷാര്‍ജയിലാണ് മത്സരം. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരമാണിത്. ചെന്നൈയുടേത് രണ്ടാമത്തേതും. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.