ഐപിഎല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റ് തുടങ്ങിയെങ്കിലും ഒരു താരത്തെ ക്രിക്കറ്റ് പ്രേമികള്‍ ശ്രദ്ധിച്ച് കാണും. മുംബൈക്കായി ഓപ്പണിങ് ഓവറെറിഞ്ഞ റാസിഖ് സലാം. ആരാണ് റാസിഖ് സലാം..?
മുംബൈ: ഐപിഎല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റ് തുടങ്ങിയെങ്കിലും ഒരു താരത്തെ ക്രിക്കറ്റ് പ്രേമികള്‍ ശ്രദ്ധിച്ച് കാണും. മുംബൈക്കായി ഓപ്പണിങ് ഓവറെറിഞ്ഞ റാസിഖ് സലാം. ആരാണ് റാസിഖ് സലാം..?
ജമ്മു കശ്മീരില്‍ നിന്നുള്ള 17കാരന്‍ പേസര്‍. പര്‍വേസ് റസൂലിനും മന്‍സൂര്‍ ദാറിനും ശേഷം ഐപിഎല്ലിനെത്തുന്ന കശ്മീരുകാരന്‍. റസൂലിന് ശേഷം ഐപിഎല്ലിന് കളിക്കാന്‍ അവസരം ലഭിച്ചതും റാസിഖിന് തന്നെ.
undefined
ഇതുക്കൊണ്ടൊക്കെ ആയിരിക്കും ഐ ലീഗ് ഫുട്‌ബോള്‍ ക്ലബ് റിയല്‍ കശ്മീര്‍ ഐപിഎല്‍ മത്സരത്തിന് മുമ്പ് താരത്തിന് ആശംസകള്‍ അറിയിച്ചത്. ദക്ഷിണ കശ്മീരിലെ അഷുംജി ഗ്രാമത്തില്‍ നിന്നാണ് റാസിഖ് മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയിലെത്തിയത്.
We are delighted that local boy Rasikh Salam makes his debut debut for . Come on lad the snow leopards are roaring for you. Make us all proud!!! He’s opening the bowling yay!!!! pic.twitter.com/pnLWMdQCfC
— Real Kashmir FC (@realkashmirfc)അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് റാസിഖിനെ മുംബൈ സ്വന്തമാക്കിയത്. ജമ്മു കശ്മീരിന്റെ ക്യാപ്റ്റനും മെന്ററുമായ ഇര്‍പാന്‍ പഠാന്റെ കണ്ടെത്തലാണ് റാസിഖ്. ടാലന്റ് ഹന്റിനിടെ റാസിഖിനെ ശ്രദ്ധിച്ച പഠാന്‍ ജമ്മു കശ്മീര്‍ കോച്ച് മിലിപ് മേവാഡയെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നിതാ മുംബൈ ഇന്ത്യന്‍സില്‍ വരെ എത്തി നില്‍ക്കുന്നു കൗമാരതാരം.