ടി20 ക്രിക്കറ്റ് ഒരുപാട് പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ്. ബാറ്റ്‌സ്മാനായാലും ബൗളറായാലും പുതിയതായിട്ടുള്ള പലതും പരീക്ഷിക്കാറുണ്ട്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആര്‍. അശ്വിനും ഒരു പരീക്ഷണം നടത്തി.
ചെന്നൈ: ടി20 ക്രിക്കറ്റ് ഒരുപാട് പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ്. ബാറ്റ്‌സ്മാനായാലും ബൗളറായാലും പുതിയതായിട്ടുള്ള പലതും പരീക്ഷിക്കാറുണ്ട്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആര്‍. അശ്വിനും ഒരു പരീക്ഷണം നടത്തി.
സ്പിന്നറായ അശ്വിന്‍ മീഡിയം പേസില്‍ ഒരു പന്തെറിഞ്ഞു. ഫാഫ് ഡു പ്ലെസിസിനെതിരെ എട്ടാം ഓവറിന്റെ നാലാം പന്തിലാണ് അശ്വിന്‍ തന്റെ തന്ത്രം പുറത്തെടുത്തത്. 105.4 കിലോമീറ്റര്‍ വേഗത്തിലാണ് അശ്വിന്‍ പന്തെറിഞ്ഞത്. അപ്രതീക്ഷിത വേഗത്തില്‍ വന്ന പന്തില്‍ ഒരു റണ്ണെടുക്കാന്‍ മാത്രാണ് ഫാഫിന് സാധിച്ചത്.
undefined
അടുത്ത പന്തിലും വെറൈറ്റിയുണ്ടായിരുന്നു. ചെന്നൈ താരം കേദാര്‍ ജാദവിന്റെ ആക്ഷന്‍ കടമെടുത്താണ് അശ്വിന്‍ പന്തെറിഞ്ഞത്. എന്നാല്‍ അംപയര്‍ വൈഡ് വിളിക്കുകയായിരുന്നു.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.