ആദ്യം ദിന്‍ഡ, അവസാന ഓവറുകളില്‍ ആദ്യമായിട്ടല്ല പാണ്ഡ്യ ഇങ്ങനെ- ബ്രാവോയെ അടിച്ചുതകര്‍ത്ത വീഡിയോ കാണാം

By Web Team  |  First Published Apr 4, 2019, 5:43 PM IST

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോ ഐപിഎല്‍ സീസണില്‍ ഒരിക്കലും മറക്കാത്ത മത്സരമായിരിക്കും മുംബൈ ഇന്ത്യന്‍സിനെതിരെ നടന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്കെതിരെ ബ്രാവോ എറിഞ്ഞ 20ാം ഓവറില്‍ 29 റണ്‍സാണ് പിറന്നത്.


മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോ ഐപിഎല്‍ സീസണില്‍ ഒരിക്കലും മറക്കാത്ത മത്സരമായിരിക്കും മുംബൈ ഇന്ത്യന്‍സിനെതിരെ നടന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്കെതിരെ ബ്രാവോ എറിഞ്ഞ 20ാം ഓവറില്‍ 29 റണ്‍സാണ് പിറന്നത്. ഹാര്‍ദിക് ആ ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും നേടിയിരുന്നു. കൂടെയുണ്ടായിരുന്നത് കീറണ്‍ പൊള്ളാര്‍ഡും.

ഇതോടെ, ഐപിഎല്ലിന്റെ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാമതായി ബ്രാവോയുടെ പേര്. 2017ല്‍ 30 റണ്‍സ് വഴങ്ങിയ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ അശോക് ദിന്‍ഡയാണ് ഒന്നാമത്. അന്നും ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരുന്നു ക്രീസില്‍. കഴിഞ്ഞ സീസണില്‍ 29 റണ്‍സ് വഴങ്ങിയ ശിവം മാവി, ബ്രാവോയ്‌ക്കൊപ്പം രണ്ടാമതുണ്ട്. ഡല്‍ഹിയുടെ ശ്രേയാസ് അയ്യരാണ് മാവിയെ അടിച്ചിട്ടത്. 

Latest Videos

undefined

പാണ്ഡ്യയുടെ അവസാന ഓവര്‍ പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന ഓവര്‍ എറിഞ്ഞ ജയദേവ് ഉനദ്ഖഡ് 28 റണ്‍സ് വഴങ്ങിയിരുന്നു. എം.എസ്. ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. 

click me!