റസലിനെ ബാഹുബലിയാക്കി ഷാരൂഖ്; അഭിനന്ദന സന്ദേശം കൊടൂരമാസ്, വൈറല്‍

By Web Team  |  First Published Apr 6, 2019, 1:23 PM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം ഉഗ്രന്‍ ഇന്നിംഗ്സിലൂടെ ജയിപ്പിച്ച ശേഷമുള്ള അഭിനന്ദന സന്ദേശത്തിലാണ് റസലിനെ ഷാരൂഖ് ബാഹുബലിയാക്കിയത്. 


ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനെ ബാഹുബലിയായി അവതരിപ്പിച്ച് ടീം ഉടമ ഷാരൂഖ് ഖാന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം ഉഗ്രന്‍ ഇന്നിംഗ്സിലൂടെ ജയിപ്പിച്ച ശേഷമുള്ള അഭിനന്ദന സന്ദേശത്തിലാണ് റസലിനെ ഷാരൂഖ് ബാഹുബലിയാക്കിയത്. ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. 

Well played boys . Each one in the team did so well but you all will agree all words of praise r worth less than this picture... pic.twitter.com/bak2zQ9NqD

— Shah Rukh Khan (@iamsrk)

മത്സരത്തില്‍ 13 പന്തില്‍ 48 റണ്‍സടിച്ച് റസല്‍ കൊല്‍ക്കത്തയുടെ വിജയശില്‍പിയായിരുന്നു. അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ റസല്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ വിജയതീരത്തെത്തിച്ചു. ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു എന്ന് മാത്രമല്ല. ബാഹുബലി സിനിമാപ്രവര്‍ത്തകര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

Fantastic play 👏🏻

Jai Maahishmathi. Let’s keep the spirit HIGH... !! https://t.co/Ef9DPYH6Ii

— Baahubali (@BaahubaliMovie)

Latest Videos

റസല്‍ കൊടുംങ്കാറ്റില്‍ അഞ്ച് വിക്കറ്റിന് മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) എന്നിവരുടെ വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ റസല്‍ രക്ഷകനായി.

click me!