'എന്‍റെ ദിവസം തകര്‍ത്തു കളഞ്ഞു'; സഞ്ജുവിന്‍റെ പ്രതികരണം

By Web Team  |  First Published Mar 30, 2019, 10:41 AM IST

സെഞ്ച്വറി നേടി മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിട്ട് പോലും തോല്‍വിയേറ്റ് വാങ്ങാനായിരുന്നു സഞ്ജുവിന്‍റെ ടീമിന്‍റെ വിധി. 55 പന്തില്‍ നിന്ന് സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. എന്നാല്‍, കത്തിപ്പടര്‍ന്ന ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടിന് മുന്നില്‍ രാജസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു


ഹെെദരാബാദ്: ഈ സീസണ്‍ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ആണ്. സണ്‍റെെസേഴ്സ് ഹെെദരാബാദിനെതിരെ മിന്നുന്ന പ്രകടനത്തോടെയാണ് സഞ്ജു തന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി പേരിലെഴുതിയത്.

എന്നാല്‍, സെഞ്ച്വറി നേടി മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിട്ട് പോലും തോല്‍വിയേറ്റ് വാങ്ങാനായിരുന്നു സഞ്ജുവിന്‍റെ ടീമിന്‍റെ വിധി. 55 പന്തില്‍ നിന്ന് സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. എന്നാല്‍, കത്തിപ്പടര്‍ന്ന ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടിന് മുന്നില്‍ രാജസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

Latest Videos

undefined

37 പന്തില്‍ 69 റണ്‍സെടുത്ത വാര്‍ണറും ഒപ്പം ബെയര്‍സ്റ്റോയും ചേര്‍ന്നപ്പോള്‍ പത്ത് ഓവര്‍ പിന്നിടുന്നത് മുമ്പേ ഹെെദരാബാദിന്‍റെ സ്കോര്‍ 100 റണ്‍സ് പിന്നിട്ടിരുന്നു. രണ്ടാം സെഞ്ച്വറിയോടെ ഐപിഎല്‍ ശതകങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയുടെ പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

കോലിക്ക് നാല് സെഞ്ച്വറിയുള്ളപ്പോള്‍ മുരളി വിജയ്‍യും സേവാഗും രണ്ട് സെഞ്ച്വറികളുമായി സഞ്ജുവിന് ഒപ്പമുണ്ട്. മത്സരശേഷം വാര്‍ണര്‍ സഞ്ജുവിനെ അഭിമുഖമെടുത്തിരുന്നു. തന്‍റെ ദിവസം വാര്‍ണര്‍ തകര്‍ത്തു കളഞ്ഞുവെന്നാണ് അപ്പോള്‍ രാജസ്ഥാന്‍ താരം പ്രതികരിച്ചത്. താങ്കള്‍ ബാറ്റ് ചെയ്ത രീതിക്ക് എന്‍റെ ശതകം പര്യാപ്തമായിരുന്നില്ല. താങ്കളെ പോലെയുള്ള ഒരു താരം എതിര്‍ ടീമിലുള്ളപ്പോള്‍ 250 റണ്‍സെങ്കിലും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കണമായിരുന്നുവെന്നും വാര്‍ണറോട് സഞ്ജു പറഞ്ഞു. 

click me!