ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം. അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാനില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തിരിച്ചെത്തി.
ജയ്പൂര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം. അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാനില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തിരിച്ചെത്തി.
മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാമനായെത്തും. എന്നാല്‍ ഓസീസിന്റെ തന്നെ അഷ്ടണ്‍ ടര്‍ണര്‍ക്ക് ആദ്യ ഐപിഎല്‍ മത്സരം നഷ്ടമാവും. ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, സ്മിത്ത്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ ഓവര്‍സീസ് താരങ്ങള്‍. ക്രിസ് ഗെയ്ല്‍, നികോളാസ് പുറന്‍, മുജീബ് റഹ്മാന്‍, സാം കുറന്‍ എന്നിവര്‍ വിദേശതാരങ്ങളായി ആര്‍. അശ്വിന്‍ നയിക്കുന്ന പഞ്ചാബിലുണ്ട്.
undefined
ടീം രാജസ്ഥാന്‍: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാല്‍, ജോഫ്രാ ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ്, ധവാല്‍ കുല്‍കര്‍ണി
ടീം പഞ്ചാബ്: ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, നികോളസ് പുറന്‍, മന്‍ദീപ് സിങ്, സാം കുറന്‍, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുജീബ് റഹ്മാന്‍, അങ്കിത് രജ്പുത്.