മങ്കാദിങ് വിവാദത്തിന് ശേഷം കിംഗ്‌സ് ഇലവന് ആദ്യ മത്സരം. രാജസ്ഥാൻ റോയൽസിന്‍റെ ജോസ് ബട്‍ലറെ മാന്യതവിട്ട് പുറത്താക്കിയതോടെയാണ് അശ്വിനും സംഘവും വിവാദത്തിലായത്.
കൊൽക്കത്ത: ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
മങ്കാദിങ്ങിലൂടെ വിമർശനങ്ങളുടെ മുൾമുനയിലാണ് ആർ അശ്വിനും കിംഗ്സ് ഇലവൻ പഞ്ചാബും. രാജസ്ഥാൻ റോയൽസിന്‍റെ ജോസ് ബട്‍ലറെ മാന്യതവിട്ട് പുറത്താക്കിയതോടെയാണ് അശ്വിനും സംഘവും ശ്രദ്ധാകേന്ദ്രമായത്. ഇതോടെ ക്രിസ് ഗെയ്‍ലിന്‍റെയും സർഫ്രാസ് ഖാന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം അശ്വിന്‍റെ മങ്കാഡിംഗിൽ മുങ്ങി.
undefined
വിമർശനങ്ങളിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന പഞ്ചാബിന് കൊൽക്കത്തയെ കീഴടക്കുക എളുപ്പമാവില്ല. ആദ്യകളിയിൽ ഹൈദരാബാദിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത.
ആന്ദ്രേ റസലിന്‍റെ ഓൾറൗണ്ട് മികവിനൊപ്പം സുനിൽനരൈൻ, പിയൂഷ് ചൗള, കുൽദീപ് യാദവ് എന്നിവരുടെ സ്‌പിൻ കരുത്തും കൊൽക്കത്തയ്ക്ക് തുണയാവും. തുടർച്ചയായി രണ്ടാംമത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതും കൊൽക്കത്തയ്ക്ക് ഗുണംചെയ്യും. ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയ 23കളിയിൽ പതിനഞ്ചിലും കൊൽക്കത്തയ്ക്കായിരുന്നു ജയം.