സിക്‌സറടിയില്‍ റെക്കോര്‍ഡിട്ട് ഗെയ്‌ല്‍ പുറത്ത്; ശ്വാസം വീണ് മുംബൈ

By Web Team  |  First Published Mar 30, 2019, 6:45 PM IST

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍ ഗെയ്‌ലിനെ നഷ്ടം. 24 പന്തില്‍ 40 റണ്‍സെടുത്ത ഗെയ്‌ലിനെ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറിലൈനില്‍ പിടിച്ചു. 


മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മറുപടി ബാറ്റിംഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍ ഗെയ്‌ലിനെ നഷ്ടം. 24 പന്തില്‍ 40 റണ്‍സെടുത്ത ഗെയ്‌ലിനെ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറിലൈനില്‍ പിടിച്ചു. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ 73-1 എന്ന നിലയിലാണ് കിംഗ്‌സ് ഇലവന്‍. രാഹുലും(17) മായങ്കുമാണ്(14) ക്രീസില്‍. 

ഐപിഎല്ലില്‍ 300 സിക്‌സുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം മത്സരത്തില്‍ ഗെയ്‌ല്‍ പൂര്‍ത്തിയാക്കി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മഗ്‌ലനാഗനെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയാണ് യൂണിവേഴ്‌സല്‍ ബോസ് ചരിത്ര നേട്ടത്തിലെത്തിയത്. 

Latest Videos

undefined

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ആറാമത്തെ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 51 റണ്‍സ് നില്‍ക്കേയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 19 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, വില്‍ജോന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ മുംബൈയ്ക്ക് താളം നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവ് 11 റൺസെടുത്ത് പുറത്തായി, ഷമിക്കായിരുന്നു വിക്കറ്റ്.

click me!