തകര്‍ത്തടിച്ച് റസ്സലും ഉത്തപ്പയും റാണയും; കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് കൂറ്റന്‍ വിജയലക്ഷ്യം

By Web Team  |  First Published Mar 27, 2019, 9:49 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്.


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50 പന്തില്‍ റത്താവാതെ 67), ആന്ദ്രേ റസ്സല്‍ (17 പന്തില്‍ 48) എന്നിവുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. 

മൂന്നാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്യമായി. ഷമിയുടെ പന്ത് ബൗണ്ടറിക്കപ്പുറം കടത്താനുള്ള ശ്രമത്തില്‍ക്രിസ് ലിന്‍ മടങ്ങി. അടുത്ത ഓവറില്‍ സുനില്‍ നരെയ്‌നും മടങ്ങി. ഒമ്പത് പന്തില്‍ 24 റണ്‍സ് നേടിയ നരെനയ്ന്‍ പുറത്താവുമ്പോള്‍ മൂന്ന് സിക്‌സും ഒരു ഫോറും സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു കൊല്‍ക്കത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച കൂട്ടുക്കെട്ട് പിറന്നത്. റാണ- ഉത്തപ്പ സഖ്യം നാലാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

Latest Videos

34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിങ്‌സ്. റാണ പുറത്തായെങ്കിലും ഉത്തപ്പയും ആന്ദ്രേ റസ്സലും  ടീമിനെ 19ാം ഓവറില്‍ 200 കടത്തി. ഏഴ് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു  റസ്സലിന്‍റെ ഇന്നിങ്സ്. ഉത്തപ്പ രണ്ട് സിക്സും ആറ് ഫോറും സ്വന്തമാക്കി. ദിനേശ് കാര്‍ത്തിക് (1) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഡസ് വിജോന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. 

click me!