ഇത് പൊള്ളാര്‍ഡിന് മാത്രം കഴിയുന്ന ക്യാച്ച് എന്ന് പറയേണ്ടിവരും. വണ്ടര്‍ ക്യാച്ച് കണ്ട് ഒരു നിമിഷം ഹൃദയം നിലച്ചുപോയി ക്രിക്കറ്റ് പ്രേമികള്‍ക്ക്- വീഡിയോ
മുംബൈ: വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വണ്ടര്‍ ക്യാച്ചുകള്‍ ഐപിഎല്ലില്‍ നിരവധി നാം കണ്ടിരിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും അത്തരമൊരു ക്യാച്ച് മുംബൈ ഇന്ത്യന്‍സ് താരത്തിന്‍റെ കയ്യില്‍ പിറന്നു. ചെന്നൈ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ 'ചിന്നത്തല' സുരേഷ് റെയ്‌നയെ ആണ് ബൗണ്ടറിലൈനില്‍ ഒറ്റകൈയില്‍ പൊള്ളാര്‍ഡ് പിടികൂടിയത്.
പൊള്ളാര്‍ഡിന്‍റെ വണ്ടര്‍ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക
undefined
ബെഹ്‌റെന്‍ഡോര്‍ഫിന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ 15 പന്തില്‍ 16 റണ്‍സായിരുന്നു റെയ്‌നയുടെ അക്കൗണ്ടിലുള്ളത്. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൂപ്പര്‍ ക്യാച്ചില്‍ പൊള്ളാര്‍ഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
Kieron Pollard's airtime be like 💯😮👏 pic.twitter.com/WBM9dA6AOe
— IndianPremierLeague (@IPL)Kieron Pollard at Wankhede Stadium in IPL
2013: Took a blinder of Shaun Marsh at long-on
2019: Takes an amazing catch of Suresh Raina at sweeper cover
In 2013, Pollard dropped three catches off three successive balls of Michael Hussey.
Helps to be tall! Also helps if you can catch like that!
— Harsha Bhogle (@bhogleharsha)👀
— Carlos Brathwaite (@TridentSportsX)Kieron Pollard 😳😳😳😳😳
— Scott Styris (@scottbstyris)🔥🔥 👏👏
— Mandeep Singh (@mandeeps12)Christiano can't just get enough of that brilliant catch by 🏏 pic.twitter.com/06wWS9TDWu
— VINOD KAMBLI (@vinodkambli349)മത്സരത്തില്‍ മുംബൈ 37 റണ്‍സിന് വിജയിച്ചു. മുംബൈയുടെ 170 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് 133 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റൺസെടുത്ത കേദാർ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ. റെയ്ന 16 റണ്‍സും ധോണി 12 റണ്‍സും റായ്‌ഡു പൂജ്യത്തിനും പുറത്തായി. മലിംഗയും ഹർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റൺസെടുത്തത്. 43 പന്തിൽ 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. ക്രുനാൽ പാണ്ഡ്യ 42ഉം ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ 25 റൺസുമെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 റൺസിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹർദിക്കാണ് മാൻ ഓഫ് ദ മാച്ച്.