വാര്‍ണറുടെ ശക്തമായ തിരിച്ചുവരവ്; സണ്‍റൈസേഴ്‌സിന് മികച്ച തുടക്കം

By Web Team  |  First Published Mar 24, 2019, 4:32 PM IST

ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റണ്‍സ് സണ്‍റൈസേഴ്‌സ് എടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറും(34)...


കൊല്‍ക്കത്ത: ഡേവിഡ് വാര്‍ണറുടെ ഐപിഎല്‍ തിരിച്ചുവരവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റണ്‍സ് സണ്‍റൈസേഴ്‌സ് എടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറും(34) ജോണി ബെയര്‍‌സ്റ്റോയുമാണ്(16) ക്രീസില്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഭുവി ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്നത്. 
 

Latest Videos

click me!