31 പന്തിൽ 46 റൺസെടുത്തപ്പോഴാണ് കോലി അയ്യായിരം ക്ലബിലെത്തിയത്. നൂറ്റി അറുപത്തിയഞ്ചാം മത്സരത്തിലാണ് കോലിയുടെ നേട്ടം
ബംഗലൂരു: ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സമാനെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്സ് വിരാട് കോലി സ്വന്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരെ ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് കോലിയുടെ നേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ അതിവേഗം 5000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന നേട്ടവും കോലി ഇന്നലെ സ്വന്തമാക്കി.
31 പന്തിൽ 46 റൺസെടുത്തപ്പോഴാണ് കോലി അയ്യായിരം ക്ലബിലെത്തിയത്. നൂറ്റി അറുപത്തിയഞ്ചാം മത്സരത്തിലാണ് കോലിയുടെ നേട്ടം. സുരേഷ് റെയ്നയാണ് 5000 റൺസ് തികച്ച ആദ്യ ബാറ്റ്സ്മാൻ. ബാംഗ്ലൂരിനെതിരെ സീസണിലെ ആദ്യ മത്സരത്തിലായിരുന്നു റെയ്ന 5000 റൺസ് പിന്നിട്ടത്.
നൂറ്റി എഴുപത്തിയേഴാം മത്സരത്തിലായിരുന്നു റെയ്ന 5000 റൺസ് പൂർത്തിയാക്കിയത്. 175 കളിയിൽ 4555 റൺസെടുത്ത രോഹിത് ശർമ്മയാണ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത്.