സണ്‍റൈസേഴ്‌സ്് ഹൈദരാബാദിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആരെന്ന ചോദ്യത്തിന് ഭുവനേശ്വര്‍ കുമാര്‍ എന്ന ഉത്തരം മാത്രമേയുള്ളൂ. ഐപിഎല്ലില്‍ പലപ്പോഴും ടീമിന്റെ വിജയങ്ങളില്‍ ഭുവി നിര്‍ണായക പങ്ക് വഹിക്കാറുണ്ട്.
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ്് ഹൈദരാബാദിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആരെന്ന ചോദ്യത്തിന് ഭുവനേശ്വര്‍ കുമാര്‍ എന്ന ഉത്തരം മാത്രമേയുള്ളൂ. ഐപിഎല്ലില്‍ പലപ്പോഴും ടീമിന്റെ വിജയങ്ങളില്‍ ഭുവി നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. ഹൈദരാബാദ് ടീമില്‍ ഭുവിയുടെ സഹതാരമാണ് സിദ്ധാര്‍ത്ഥ് കൗള്‍. ഡെത്ത്് ഓവറുകളില്‍ തനിക്കും സമ്മര്‍ദ്ദമില്ലാതെ പന്തെറിയാന്‍ കഴിയുമെന്നാണ് കൗള്‍ പറയുന്നത്.
കൗള്‍ പറയുന്നതിങ്ങനെ...''അവസാന ഓവറില്‍ പത്തോ പതിനൊന്നോ റണ്‍സ് വേണമെന്നിരിക്കെ പന്തെറിയുന്നതില്‍ ബുദ്ധിമുട്ടില്ല. എത്ര മികച്ച ബാറ്റ്‌സ്മാനായാലും ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ എനിക്ക് സാധിക്കും.'' അതിന് ഒരു ഉദാഹരണവും കൗള്‍ പറയുന്നുണ്ട്. പൂനെയ്‌ക്കെതിരെ കളിച്ച സംഭവമാണ് കൗള്‍ പറയുന്നത്.
''അവസാന ഓവറില്‍ അവര്‍ക്ക് വിജയിക്കാന്‍ വേണ്ടത് 11 റണ്‍സാണ്. ക്രീസില്‍ ധോണിയും. മത്സരം പൂനെ വിജയിച്ചെങ്കിലും അവസാന പന്ത് വരെ മത്സരം നീണ്ടുനിന്നു. ആ സമയത്ത് എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരുന്നു. ധോണിയെ പോലെ ഒരു താരത്തിന് രണ്ട് പന്തുകള്‍ക്കൊണ്ട് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത്തരമൊരു താരത്തിനെതിരെ മത്സരം അവസാന പന്തിലേക്ക് നീട്ടിക്കൊണ്ടുപോവാന്‍ സാധിച്ചത് നേട്ടം തന്നെയായിരുന്നു.'' കൗള്‍ പറഞ്ഞു നിര്‍ത്തി.