പാണ്ഡ്യയുടെ കടുത്ത ആരാധകനാണ് ഞാന്‍. അസാമാന്യ മികവുള്ള കളിക്കാരനാണയാള്‍. മുംബൈയുടെ ഏറ്റവും നിര്‍ണായ താരങ്ങളിലൊരാള്‍. ഭാവിയില്‍ ഇന്ത്യന്‍ ടീമിലെയും നിര്‍ണായക താരമാകും പാണ്ഡ്യ
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആദ്യ തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ് ജയിച്ചു കയറിയപ്പോള്‍ നിര്‍ണായകമായത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമായിരുന്നു. ബാറ്റിംഗില്‍ എട്ടു പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡ്യ ബൗളിംഗിനെത്തിയപ്പോള്‍ ധോണിയുടേതടക്കം മൂന്ന് വിക്കറ്റും വീഴ്ത്തി. ഇപ്പോഴിതാ പാണ്ഡ്യയുടെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ്.
പാണ്ഡ്യയുടെ കടുത്ത ആരാധകനാണ് ഞാന്‍. അസാമാന്യ മികവുള്ള കളിക്കാരനാണയാള്‍. മുംബൈയുടെ ഏറ്റവും നിര്‍ണായ താരങ്ങളിലൊരാള്‍. ഭാവിയില്‍ ഇന്ത്യന്‍ ടീമിലെയും നിര്‍ണായക താരമാകും പാണ്ഡ്യ.അയാളെ പുറത്താക്കിയാല്‍ ജയിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ഇന്നലെ അയാളുടെ ദിവസമായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും.
അവസാന രണ്ടോവര്‍ വരെ ഞങ്ങളുടെ പദ്ധതിയനുസരിച്ചായിരുന്നു കാര്യങ്ങള്‍. എന്നാല്‍ അവസാന രണ്ടോവറില്‍ കാര്യങ്ങള്‍ കൈവിട്ടു. പൊള്ളാര്‍ഡും പാണ്ഡ്യയും ചേര്‍ന്നുളള കടന്നാക്രമണമാണ് ഞങ്ങളുടെ പദ്ധതികള്‍ തകര്‍ത്തത്. മുംബൈയെ 150 റണ്‍സില്‍ ഒതുക്കാനായിരുന്നെങ്കില്‍ ചെന്നൈക്ക് വിജയസാധ്യതയുണ്ടായിരുന്നുവെന്നും ഫ്ലെമിംഗ് മത്സരശേഷം പറഞ്ഞു.