വാര്‍ണറുടെ സ്ഥാനം ഇനി കോലിക്കും വാട്‌സണുമൊപ്പം; മുന്നിലുള്ളത് ഗെയ്ല്‍ മാത്രം

By Web Team  |  First Published Mar 31, 2019, 6:02 PM IST

ഐപിഎല്‍ സെഞ്ചറികളുടെ എണ്ണത്തില്‍ വിരാട് കോലിക്കും ഷെയ്ന്‍ വാട്‌സണുമൊപ്പം ഇനി ഡേവിഡ് വാര്‍ണറും. ഐപിഎല്ലില്‍ നാലാം സെഞ്ചുറിയാണ് വാര്‍ണര്‍ ഹൈദരാബാദിനെതിരെ നേടിയത്.


ഹൈദരാബാദ്: ഐപിഎല്‍ സെഞ്ചറികളുടെ എണ്ണത്തില്‍ വിരാട് കോലിക്കും ഷെയ്ന്‍ വാട്‌സണുമൊപ്പം ഇനി ഡേവിഡ് വാര്‍ണറും. ഐപിഎല്ലില്‍ നാലാം സെഞ്ചുറിയാണ് വാര്‍ണര്‍ ഹൈദരാബാദിനെതിരെ നേടിയത്. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറുമായ വാട്‌സണ്‍ നാല് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ആറ് സെഞ്ചുറികളുമായി ക്രിസ് ഗെയ്‌ലാണ് മുന്നില്‍. 

റോയല്‍ ചലഞ്ചേഴ്‌സിന്റെ തന്നെ ഡിവില്ലിയേഴ്‌സിന് മൂന്ന് സെഞ്ചുറികളുണ്ട്. ബ്രണ്ടന്‍ മക്കല്ലം, വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, ആഡം ഗില്‍ക്രിസ്റ്റ്, സഞ്ജു സാംസണ്‍, ഹാഷിം അംല എന്നിവര്‍ രണ്ട് വീതം സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ ഐപിഎല്ലിലെ മൂന്നാമത്തെ സെഞ്ചുറിയാണിത്. സഞ്ജുവിന്റെ പേരിലാണ് ആദ്യ സെഞ്ചുറി. ഇന്ന് വാര്‍ണര്‍ക്ക് പുറമെ ജോണി ബെയര്‍സ്‌റ്റോയും സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമായി ബെയര്‍സ്‌റ്റോ. 

Latest Videos

ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ സെഞ്ചുറി സ്വന്തമാക്കുന്നത്. മുന്‍പ് കോലി, ഡിവില്ലിയേഴ്‌സ് എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു.

click me!