ഡല്‍ഹിയുടെ തോല്‍വിക്ക് പിച്ചിനെ 'പിച്ചി' റിക്കി പോണ്ടിംഗ്

By Web Team  |  First Published Apr 5, 2019, 1:23 PM IST

മത്സരത്തിന് മുമ്പ് ക്യൂറേറ്ററോടും ഗ്രൗണ്ട് സ്റ്റാഫിനോടും സംസാരിച്ചപ്പോള്‍ ഇതാണ് ഏറ്റവും മികച്ച പിച്ച് എന്നാണവര്‍ പറഞ്ഞത്. അവരുടെ വാക്കുകള്‍ വിശ്വസിച്ചതാണ് തോല്‍വിക്ക് കാരണം.


ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് കാരണം ഫിറോസ്‌ഷാ കോട്‌ലയിലെ മോശം പിച്ചാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്  പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ ഫിറോസ്‌ഷാ കോട്‌ലയില്‍ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലെയും ഏറ്റവും മോശം പിച്ചിലാണ് സണ്‍റൈസേഴ്സിനെതിരെ കളിക്കേണ്ടിവന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

മത്സരത്തിന് മുമ്പ് ക്യൂറേറ്ററോടും ഗ്രൗണ്ട് സ്റ്റാഫിനോടും സംസാരിച്ചപ്പോള്‍ ഇതാണ് ഏറ്റവും മികച്ച പിച്ച് എന്നാണവര്‍ പറഞ്ഞത്. അവരുടെ വാക്കുകള്‍ വിശ്വസിച്ചതാണ് തോല്‍വിക്ക് കാരണം. സ്ലോ പിച്ചില്‍ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. മികച്ച സ്കോര്‍ നേടണമെങ്കില്‍ നല്ല തുടക്കം വേണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ എതിരാളികളെക്കാള്‍ സാഹചര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുക ഞങ്ങള്‍ക്കാണ്. വരും മത്സരങ്ങളില്‍ കളി മെച്ചപ്പെടുത്തിയേ മതിയാവൂ-പോണ്ടിംഗ് പറഞ്ഞു.

Latest Videos

ഇത്തരമൊരു പിച്ചില്‍ സണ്‍റൈസേഴ്സിനെതിരെ കളിക്കാന്‍ ഒരു ടീമും താല്‍പര്യപ്പെടില്ല. ഇരു ടീമുകള്‍ക്കും ഒരേ പിച്ചായിരുന്നല്ലോ എന്ന് വാദിക്കാമെങ്കിലും ഹൈദരാബാദിന്റെ  ടീം കോംപോസിഷന്‍ കൃത്യമായിരുന്നു. കാരണം അവര്‍ക്ക് മികച്ച സ്പിന്നര്‍മാരും സ്ലോ ബോള്‍ എറിയുന്ന പേസ് ബൗളര്‍മാരുമുണ്ട്. വരും മത്സരങ്ങളിലും ഇതുപോലുള്ള പിച്ചാണെങ്കില്‍ ഡല്‍ഹിയുടെ ടീം സെലക്ഷനില്‍ കാര്യമായ മാറ്റം വരുത്തേണ്ടിവരുമെന്നും പോണ്ടിംഗ് പറഞ്ഞു.

click me!