സൂര്യകുമാറില്‍ തുടങ്ങി, വെടിക്കെട്ടുമായി പാണ്ഡ്യ ബ്രദേഴ്‌സ്; മുംബൈക്കെതിരെ ചെന്നൈക്ക് 171 വിജയലക്ഷ്യം

By Web Team  |  First Published Apr 3, 2019, 10:00 PM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 171 റണ്‍സ് വിജയലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ന്ന്  ബാറ്റിങ് ആരംഭിച്ച മുംബൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 171 റണ്‍സ് വിജയലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ന്ന്  ബാറ്റിങ് ആരംഭിച്ച മുംബൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 43 പന്തില്‍ 59 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. 

മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കി (ഏഴ് പന്തില്‍ 4)നെ നഷ്ടമായി. രോഹിത് ശര്‍മ (18 പന്തില്‍ 13) സൂര്യകുമാറുമായി അല്‍പനേരം ക്രീസില്‍ നിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി പവലിയനിലേക്ക് തിരിച്ച് നടന്നു.  പിന്നാലെ എത്തിയ യുവരാജ് സിങ്ങും (ആറ് പന്തില്‍ 4) നിരാശപ്പെടുത്തി. തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ (32 പന്തില്‍ 42) സൂര്യകുമാര്‍ സഖ്യമാണ് മുംബൈയെ കരകയറ്റിയത്. ഈ കൂട്ടുക്കെട്ട് 62 റണ്‍സ് നേടി. 

Latest Videos

undefined

ക്രുനാലിനെ പുറത്താക്കി മോഹിത് ശര്‍മയാണ് കൂട്ടുക്കെട്ട് പൊളച്ചത്. പിന്നാലെ സൂര്യകുമാറും മടങ്ങി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ (എട്ട് പന്തില്‍ 25) കീറണ്‍ പൊള്ളാര്‍ഡ് (7 പന്തില്‍ 17) എന്നിവരാണ് സ്‌കോര്‍ 150 കടത്തിയത്. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.

ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ജഡേജ, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

click me!