റസലിന്‍റെ വെടിക്കെട്ട് ഗെയ്‌ലിന്‍റെ മനവും കവര്‍ന്നു; അമ്പരപ്പിക്കുന്ന പ്രതികരണമിങ്ങനെ

By Web Team  |  First Published Apr 6, 2019, 10:02 AM IST

ആന്ദ്രേ റസലിനെ അഭിനന്ദിച്ച് വിന്‍ഡീസ് ക്രിക്കറ്റര്‍മാര്‍. ഇതിഹാസ താരങ്ങളായ വിവിഎൻ റിച്ചാര്‍ഡ്‌സും ബ്രയാന്‍ ലാറയും ക്രിസ് ഗെയ്‌ലും റസലിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
 


ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആന്ദ്രേ റസലിനെ അഭിനന്ദിച്ച് വിന്‍ഡീസ് ക്രിക്കറ്റര്‍മാര്‍. ഇതിഹാസ താരങ്ങളായ വിവിഎൻ റിച്ചാര്‍ഡ്‌സും ബ്രയാന്‍ ലാറയും റസലിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഐപിഎല്ലില്‍ കളിക്കുന്ന മറ്റൊരു വിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും റസല്‍ കൊടുങ്കാറ്റിനെ പ്രശംസിച്ചത് ശ്രദ്ധേയമായി. 

WINDIES TEAM FOR 2019 WORLD CUP and any other 10
.
.
.
📸
. pic.twitter.com/R7cu9hkncT

— Brian Lara (@BrianLara)

💪🏿💪🏿😃😃💪🏿💪🏿

— Chris Gayle (@henrygayle)

. 👌🏻

— Sir Vivian Richards (@ivivianrichards)

അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ മറികടക്കുകയായിരുന്നു. റസല്‍ 13 പന്തില്‍ ഏഴ് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സെടുത്തു. 

Latest Videos

undefined

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. പാര്‍ത്ഥീവ് 25 റണ്‍സെടുത്തു. നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ ബാംഗ്ലൂര്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് റസല്‍ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. 

 

click me!