വില്യംസണ്‍ വരും; ക്യാപ്റ്റന്റെ പരിക്കിനെ കുറിച്ച് ഭുവനേശ്വര്‍ കുമാര്‍

By Web Team  |  First Published Apr 8, 2019, 4:02 PM IST

ആശിച്ച തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്ലില്‍ ലഭിച്ചത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഹൈദരാബാദിനുള്ളത്. മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. എന്നാല്‍ അതിലേറെ പ്രശ്‌നം അവരുടെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പരിക്കാണ്.


ഹൈദരാബാദ്: ആശിച്ച തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്ലില്‍ ലഭിച്ചത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഹൈദരാബാദിനുള്ളത്. മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. എന്നാല്‍ അതിലേറെ പ്രശ്‌നം അവരുടെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പരിക്കാണ്. പിന്നെ ബാറ്റിങ് നിരയില്‍ മധ്യനിരയുടെ ഫോമിലില്ലായ്മയും. വില്യംസണിനെ ഒരു താരം മധ്യനിരയില്‍ അവര്‍ക്ക് ആവശ്യമാണ്.

വില്യംസണ് നാല് മത്സരങ്ങളാണ് നഷ്ടമായത്. ഇപ്പോള്‍ വില്യംസണിന്റെ പരിക്കിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താല്‍കാലിക ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍. ''ഫിറ്റ്‌നെസ് വീണ്ടെടുക്കുമ്പോല്‍ വില്യംസണ്‍ ക്യാപ്റ്റനായി തന്നെ തിരിച്ചെത്തും. അദ്ദേഹം ടീമില്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യം തന്നെയാണെന്നും ഭുവി കൂട്ടിച്ചേര്‍ത്തു. 

Latest Videos

സ്ഥിരതയോടെ കളിക്കുന്ന അഞ്ചോ ആറോ ഓവര്‍സീസ് താരങ്ങളുണ്ടെങ്കില്‍ അത് ടീമിന് ഗുണം മാത്രമാണ് ചെയ്യുക. നാല് ഓവര്‍സീസ് താരങ്ങളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മികച്ച തുടക്കം മുതലാക്കാന്‍ ആവുന്നില്ലെന്നാണ് മറ്റൊന്ന്. മധ്യനിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. അടുത്ത മാച്ചിലേക്ക് പോവുമ്പോള്‍ പരിഹരിക്കേണ്ട ഘടകമാണിതെന്നും ഭുവി വ്യക്തമാക്കി.

click me!