നായകനെന്ന നിലയില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കൈപിടിച്ചുയര്‍ത്തിയതിന് കയ്യടിച്ചേ മതിയാകൂ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം കഴിയൂ എന്നും സ്റ്റോക്‌സ്.
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്വപ്‌നങ്ങള്‍ കവര്‍ന്നത് എം എസ് ധോണിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ധോണിയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ്(46 പന്തില്‍ 75) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തുടക്കത്തിലെ തകര്‍ച്ച നേരിട്ടതിന് ശേഷമായിരുന്നു എം എ ചിദംമ്പരം സ്റ്റേഡിയത്തില്‍ ധോണി ഷോ. ഈ ധോണി വെടിക്കെട്ടിനെ പ്രശംസിക്കുകയാണ് റോയല്‍സിന്‍റെ ബെന്‍ സ്റ്റോക്‌സ്.
'നായകനെന്ന നിലയില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കൈപിടിച്ചുയര്‍ത്തിയതിന് കയ്യടിച്ചേ മതിയാകൂ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം കഴിയൂ എന്നും മത്സരശേഷം സ്റ്റോക്‌സ് പറഞ്ഞു.
undefined
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എം എസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. പതുക്കെ തുടങ്ങിയ ധോണി 39 പന്തില്‍ അമ്പത് കടന്നു. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും കുല്‍ക്കര്‍ണിയും സ്റ്റോക്‌സും ഉനദ്‌കട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. എങ്കിലും 26 പന്തില്‍ 46 റണ്‍സെടുത്ത സ്റ്റോക്‌സിന്‍റെ വെടിക്കെട്ട് രാജസ്ഥാനെ വിജയത്തിന് അടുത്തുവരെ എത്തിച്ചു. രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എട്ട് റണ്‍സ് ജയം സ്വന്തമായി. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തില്‍ സ്റ്റോക്‌സിനെ ബ്രാവോ മടക്കിയത് നിര്‍ണായകമായി.