കൊവിഡ് ഗ്രാഫ് ഉയർന്ന് തന്നെ, ലോകത്ത് രോഗ ബാധിതർ ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം കടന്നു

By Web Team  |  First Published Jul 17, 2020, 8:38 AM IST

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 65,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,695,025 ആയി.


വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷത്തി നാൽപ്പത്തിയാറായിരം കടന്നു.  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരമായി. 8,277,741 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 65,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,695,025 ആയി. ബ്രസീലില്‍ 43,000 ല്‍ അധികം പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 13,000 ല്‍ ഏറെ പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലില്‍ നിലവില്‍ 20 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരിൽ അമേരിക്കയ്ക്കും ബ്രസീലിനും പിറകിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. രാജ്യത്തെ കൊവിഡ് വ്യാപനം അതീവ ഗുരുതരമാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 

Latest Videos

undefined

സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു; തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ


 

click me!