ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 1.83 ലക്ഷം പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചത്
ഹേഗ്: ലോകം കൊവിഡിനൊപ്പം മുന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ രോഗബാധിതരുടെ എണ്ണവും വൻതോതിൽ വർധിക്കുകയാണ്. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 1.83 ലക്ഷം പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.
ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 36000 പുതിയ രോഗികൾ ഉണ്ടായി. പ്രതിദിന രോഗവർധനയിൽ ഇന്ത്യ മൂന്നാമത് ആണ്. പതിനയ്യായിരത്തോളം പേർക്കാണ് ഇന്ത്യയിൽ ഇപ്പോൾ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4. 69 ലക്ഷം പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്.