ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതം; വാക്സിന്‍ സുരക്ഷിതമെന്ന് പുടിന്‍

By Web Team  |  First Published Aug 13, 2020, 7:21 AM IST

1,36,79,474 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്.


ന്യൂയോര്‍ക്ക്; ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കൊവിഡ് ബാധിതരുടെ എണ്ണം 2,07,83,174 ആയി. ഇതുവരെ 7,51,446 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതർ 53 ലക്ഷം കടന്നു.

1,36,79,474 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്.

Latest Videos

undefined

മേ​ൽ​പ​റ​ഞ്ഞ​തു​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 53,56,843, ബ്ര​സീ​ൽ-31,70,474, ഇ​ന്ത്യ-23,95,471, റ​ഷ്യ-9,02,701, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,68,919, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,22,519, ചി​ലി-3,78,168, സ്പെ​യി​ൻ-3,76,864.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,68,999, ബ്ര​സീ​ൽ-1,04,263, ഇ​ന്ത്യ-47,138, റ​ഷ്യ-15,260, ദ​ക്ഷി​ണാ​ഫ്രി​ക്ക-11,010, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,837, ചി​ലി-10,205, സ്പെ​യി​ൻ-28,579. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 67,066 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത് ഇ​തേ സ​മ​യ​ത്ത് അ​മേ​രി​ക്ക​യി​ൽ 50,886 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 58,081 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

100ദിവസം ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലൻഡിൽ വീണ്ടും കൂടുതൽ പേരിൽ രോഗം സ്ഥിരകീരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. അന്തിമപരിശോധനകൾ പൂർത്തിയായിട്ടില്ല എങ്കിലും കൊവിഡ് വാക്സിൻ എത്രയും വേഗം ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ ഇപ്പോഴും. ലോകാരോഗ്യസംഘടനയടക്കം മുന്നോട്ട് വച്ച ആശങ്കകൾ പ്രസിഡന്റ് വ്ലാദിമിർ പുചിന്‍ തള്ളി.
 

click me!