ഭാഗ്യം തുണച്ചു, തൊട്ടെങ്കിൽ തീര്‍ന്നേനെ! എയര്‍പോര്‍ട്ടിൽ യുവതിയും 'വിഷപ്പെട്ടി'യും, പൂട്ടിക്കെട്ടി അധികൃതര്‍

By Web TeamFirst Published Feb 1, 2024, 1:01 PM IST
Highlights

ഇവയുടെ ചര്‍മ്മത്തിലെ ഗ്രന്ഥികള്‍ കൊടിയ വിഷമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഈ തവളകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുണ്ട്.

കൊളംബിയ: വിമാനത്താവളത്തില്‍ ലഹരി വസ്തുക്കളും നിരോധിത ഉല്‍പ്പന്നങ്ങളും സ്വര്‍ണവും ഉള്‍പ്പെടെ പിടികൂടുന്ന വാര്‍ത്തകള്‍ സാധാരണയാണ്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ യുവതിയുടെ സ്യൂട്ട്കേസില്‍ നിന്ന് പിടികൂടിയത് തവളകളെ, ഒന്നും രണ്ടുമല്ല  130 വിഷ തവളകളെയാണ് യുവതി പെട്ടിയിലാക്കിയത്. കൊളംബിയയിലെ ബൊഗോട്ടയിലെ വിമാനത്താവളത്തിലാണ് സംഭവം.

ബ്രസീലിയന്‍ യുവതിയാണ് പിടിയിലായത്. ബ്രസീലിലെ സാവോപോളോയിലേക്ക് പോകാനെത്തിയ 37കാരിയാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയ ജീവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെ കണ്ടെത്തിയത്. യുവതി വിഷ തവളകളെ അടച്ചുവെച്ച ചെറിയ കുപ്പികള്‍ തുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. മനുഷ്യന്‍റെ തള്ളവിരലിനെക്കാള്‍ കുറഞ്ഞ വലിപ്പമാണ് ഈ തവളകള്‍ക്കുള്ളത്. ചുവപ്പ്, പച്ച, നീല, മഞ്ഞ, കറുപ്പ്, ബ്രൗണ്‍ എന്നിങ്ങനെ പല നിറങ്ങളില്‍ ഈ കുഞ്ഞന്‍ വിഷ തവളകളെ കാണപ്പെടുന്നു. ഇവയുടെ ചര്‍മ്മത്തിലെ ഗ്രന്ഥികള്‍ കൊടിയ വിഷമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 

Latest Videos

Read Also -  89 ദിവസം കഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയപ്പോൾ ഞെട്ടി, പോയത് രണ്ട് ലക്ഷം; ഇനി ആര്‍ക്കും ഈ അബദ്ധം പറ്റരുതേ...

വംശനാശഭീഷണി നേരിടുന്ന ഈ തവളകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുണ്ട്. ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്നവയാണ് ഈ തവളകള്‍.തവളകൾ നരിനോ ജനതയിൽ നിന്നുള്ള സമ്മാനമാണെന്നാണ് യുവതി അവകാശപ്പെട്ടത്. ചികിത്സയ്ക്കായി തവളകളെ വന്യജീവി, പരിസ്ഥിതി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. വംശനാശ ഭീഷണി നേരിടുന്ന ഈ തവളകളെ കൈവശം വെച്ചതിനുള്ള 56 ദശലക്ഷം പെസോസ് വരുമെന്ന് ബൊഗോട്ട പരിസ്ഥിതി സെക്രട്ടറി അഡ്രിയാന സോട്ടോ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!