ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം 

By Web TeamFirst Published Oct 17, 2024, 11:13 PM IST
Highlights

ഡിഎൻഎ പരിശോധനയിലൂടെ കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചു

മാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്.  

വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ്  ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്. പോയ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു.

Latest Videos

 

 

 

 

click me!