രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു.
വാഷിംഗ്ടൺ: അമേരിക്കയിൽ കെവാഡിന് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുമ്പായി കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച രീതിയിൽ തന്നെ നടക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു. മാസ്ക് ധരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
undefined
'ഞാന്‍ എല്ലാവരോടുമായി പറയുന്നു, നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തപ്പോള്‍ മാസ്‌ക് ധരിക്കുക. നിങ്ങള്‍ മാസ്‌ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം', ട്രംപ് പറഞ്ഞു.
വൈറസിനെ നേരിടുക മാത്രമല്ല അതിനെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പലരും ചിന്തിച്ചതിനെക്കാൾ വേഗത്തിലാണ് വാക്സിൻ വരുന്നതെന്നും ട്രംപ് പറഞ്ഞു. വൈറസ് അപ്രത്യക്ഷമാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു.