ലോകത്ത് 141222 കൊവിഡ് രോഗികള്‍ കൂടി; മുഴുവൻ വിദേശ തൊഴിൽ വീസകളും വിലക്കി അമേരിക്ക

By Web Team  |  First Published Jun 23, 2020, 8:07 AM IST

ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വീസകൾ വിലക്കി അമേരിക്ക. സുപ്രധാന ഉത്തരവിൽ പ്രസിഡന്‍റ് ട്രംപ് ഒപ്പിട്ടു. 


ന്യൂയോര്‍ക്ക്: ലോകത്ത് 141222 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 9179919 ആയി. ആകെ മരണം 473461 ആയി. ബ്രസീലിൽ മരണം 51,400 കടന്നു.അമേരിക്കയിൽ ഇതുവരെ 1,22,607 രോഗികൾ മരിച്ചു.ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു.

അതേ സമയം ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വീസകൾ വിലക്കി അമേരിക്ക. സുപ്രധാന ഉത്തരവിൽ പ്രസിഡന്‍റ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വീസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2B വീസകൾ, കമ്പനി മാറ്റത്തിനുള്ള L1 വീസകൾ എന്നിവയാണ് വിലക്കിയത്.

Latest Videos

undefined

ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് വിലക്ക് ബാധകമല്ല. ഈ മാസംവരെ വിസകൾ വിലക്കി നേരത്തെ പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വർഷം മുഴുവൻ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ വന്നത്.

അതേ സമയം ഈ വർഷത്തെ ഹജ്ജ് സൗദിഅറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റു രാജ്യങ്ങളിൽനിന്ന് തീർത്ഥാടകരെ എത്താൻ ഈ വർഷം അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്കു ഹജ്ജ് നിർവഹിക്കാം. 

കോവിഡ് സാഹചര്യം പരിഗണിച്ചു സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ ഓരോ വർഷവും ഇരുപത്തഞ്ചു ലക്ഷത്തോളം തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്താറുള്ളത്.

click me!