റഷ്യന്‍ വാക്സിനില്‍ പ്രതീക്ഷയുണ്ടെന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

By Web Team  |  First Published Aug 15, 2020, 9:46 AM IST

കൂടുതലായി ഒന്നും റഷ്യന്‍ വാക്സിന്‍ സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അ​ധി​കം വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും.


വാ​ഷിം​ഗ്ട​ണ്‍ : റ​ഷ്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​നി​ൽ പ്ര​തീ​ക്ഷ​യുണ്ടെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ 'സ്പുട്നിക്ക് 5' ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എന്ന് ട്രംപ് പ്രതികരിച്ചു. അ​മേ​രി​ക്ക​യു​ടെ കോ​വാ​ക്സി​നും ഉ​ട​ൻ പ​രീ​ക്ഷി​ച്ച് വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

കൂടുതലായി ഒന്നും റഷ്യന്‍ വാക്സിന്‍ സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അ​ധി​കം വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ വേഗത്തില്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് അറിയിച്ചു.

Latest Videos

undefined

ചൊവ്വാഴ്ചയാണ് ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുചിന്‍ അറിയിച്ചത്. റഷ്യ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങും. തന്‍റെ മകള്‍ക്ക് ആദ്യം വാക്സിന്‍ എടുത്തുവെന്നാണ് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നത്. 

അതേ സമയം റഷ്യ വാക്സിന്‍ പരീക്ഷണത്തിന്‍റെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിയെന്ന വിമര്‍ശനത്തെ ന്യായീകരിച്ചാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. അവര്‍ ചില ട്രയലുകള്‍ വേണ്ടെന്ന് വച്ചതായി അറിയുന്നു. ഞങ്ങള്‍ക്ക് തോന്നുന്നത് ഇത് ഈ ഗവേഷണത്തില്‍ അത്യവശ്യമായ ഒരു നീക്കം തന്നെയാണ് എന്നാണ്. 
 

click me!