യേശു ജനിച്ച മണ്ണിൽ ആ സമാധാന സന്ദേശം യുദ്ധത്തിന്‍റെ അർത്ഥശൂന്യതയിൽ മുങ്ങുന്നു: ഫ്രാൻസിസ് മാര്‍പ്പാപ്പ

By Web TeamFirst Published Dec 25, 2023, 8:27 AM IST
Highlights

ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ, സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി തിരസ്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്‍റെ വേദന പങ്കുവെച്ച് പോപ്പ്

വത്തിക്കാന്‍: യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ 6500ഓളം വിശ്വാസികൾ പങ്കെടുത്ത സായാഹ്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.

യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണിൽ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്നാണ് ഇസ്രയേല്‍ - ഹമാസ് യുദ്ധം പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞത്- "ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി തിരസ്കരിക്കപ്പെട്ടിരിക്കുന്നു"

Latest Videos

സുവിശേഷ പ്രാർത്ഥനകൾക്ക് ശേഷം പള്ളിമണികൾ മുഴങ്ങി. പോപ്പ് പദവിയിൽ ഫ്രാൻസിസ് പാപ്പയുടെ പതിനൊന്നാം സന്ദേശമാണ് ഇത്തവണത്തേത്. ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുദ്ധത്തിന്‍റെ വ്യര്‍ത്ഥ യുക്തിയെ കുറിപ്പ് പോപ്പ് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങള്‍ കാരണം ബേത്‍ലഹേം ദുഃഖത്തോടെയാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് പലസ്തീന്‍ ടൂറിസം മന്ത്രി റുല മയ്യ പറഞ്ഞു. 

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞു തന്ന വലിയ ഇടയൻ. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കുകയാണ് ലോകം.എല്ലാ പള്ളികളിലും പ്രാർത്ഥനാ നിർഭരമായ പാതിരാ കുർബാനകൾ നടന്നു. 

click me!