പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിനിലേക്ക്; സന്ദർശനം ഈ മാസം 23 ന്

By Web TeamFirst Published Aug 19, 2024, 6:57 PM IST
Highlights

യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനിൽ എത്തുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചയിച്ച പോളണ്ട് സന്ദർശനത്തിന് ശേഷമാവും മോദി യുക്രൈനിൽ എത്തുക.

യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ യുക്രൈൻ അതൃപ്തി അറിയിച്ചിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!