കടലാമയുടെ ഇറച്ചി കഴിച്ച് 9 മരണം, മരിച്ചവരിൽ 8 പേർ കുട്ടികൾ, 78 പേർ ആശുപത്രിയിൽ

By Web Team  |  First Published Mar 10, 2024, 5:06 PM IST

ചൊവ്വാഴ്ചയാണ് പ്രദേശവാസികള്‍ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത്


സാൻസിബാർ: കടലാമയുടെ ഇറച്ചി കഴിച്ച് ഒന്‍പത് പേർ മരിച്ചു. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് സംഭവം. 

ചൊവ്വാഴ്ചയാണ് പ്രദേശവാസികള്‍ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത്. പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട എട്ട് കുട്ടികള്‍ മരിച്ചു. വെള്ളിയാഴ്ച മരിച്ച മുതിർന്നയാള്‍ ഈ കുട്ടികളിലൊരാളുടെ അമ്മയാണ്. മരിച്ചവരരെല്ലാം കടലാമയുടെ മാംസം കഴിച്ചതായി ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചതായി എംകോനി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഹാജി ബകാരി പറഞ്ഞു.

Latest Videos

undefined

സാൻസിബാറിലെ ജനങ്ങളെ സംബന്ധിച്ച് കടലാമയുടെ മാംസം സ്വാദിഷ്ടമായ വിഭവമാണ്. അതേസമയം ഈ ഇറച്ചി പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കടലാമയുടെ ഇറച്ചി കഴിക്കരുതെന്ന് അധികൃതർ ജനങ്ങളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ അർദ്ധ സ്വയംഭരണ പ്രദേശമാണ് സാൻസിബാർ. ഹംസ ഹസ്സൻ ജുമായുടെ നേതൃത്വത്തിലുള്ള ഒരു ദുരന്തനിവാരണ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. 2021 നവംബറിൽ സമാനമായ ദുരന്തം ഇവിടെ ഉണ്ടായിട്ടുണ്ട്. കടലാമയുടെ മാംസം കഴിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴ് പേരാണ് പെംബയിൽ മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!