102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു

By Web Team  |  First Published Aug 11, 2020, 5:55 PM IST

പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 


വില്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍  102 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്തതാതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ അറിയിച്ചു. ന്യൂസിലന്‍ഡ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസങ്ങള്‍ പിന്നിട്ടത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്ത 10 ദിവസങ്ങള്‍ ന്യൂസിലന്‍ഡ് പിന്നിട്ടത്.

അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരോടും വീടുകളില്‍ കഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  ഓക്ക്‌ലന്‍ഡില്‍ കോവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍  ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്.  

Latest Videos

 കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഇല്ലാതെ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കാനായത് കൊവിഡ് പ്രതിരോധത്തില്‍ നാഴികക്കല്ലാണെന്നും എന്നാല്‍ ഇനിയും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് ന്യൂസിലന്‍ഡ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 
 

click me!