ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി, 'സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് അംഗീകരിക്കാനാകില്ല'

By Web TeamFirst Published Oct 1, 2024, 12:10 AM IST
Highlights

ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണം എന്നാണ് നിലപാടെന്നും മോദി വിശദീകരിച്ചു

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്ര മോദി. സംഘർഷം വ്യാപിക്കുന്നതിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണം എന്നാണ് നിലപാടെന്നും മോദി വിശദീകരിച്ചു.

1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!