ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി 49കാരൻ, പിടികൂടി പൊലീസ്, പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു

By Web TeamFirst Published Oct 14, 2024, 8:07 AM IST
Highlights

ഈ വര്‍ഷം രണ്ട് തവണ ട്രംപിന് നേരെ വെടിവെപ്പുണ്ടായിരുന്നു. ജൂലൈ 13ന് നടന്ന സംഭവത്തില്‍ കഷ്ടിച്ചാണ് ട്രംപ് രക്ഷപ്പെട്ടത്. അന്ന് ചെവിക്ക് പരിക്കേറ്റു. 

കലിഫോര്‍ണിയ: യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരനെ പൊലീസ് പിടികൂടി. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലർ പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കറുത്ത എസ്‌യുവി കാറിൽ എത്തിയ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു.

Read More... ആകാശത്ത് നിന്ന് വീണ റോക്കറ്റിനെ പുഷ്‌പം പോലെ പിടിച്ച യന്ത്രക്കൈ; എന്താണ് 'മെക്കാസില്ല'? വിശദീകരിച്ച് മസ്‌ക്

Latest Videos

കാറിൽ നടത്തിയ തിരച്ചിലിൽ ഇയാളുടെ പക്കൽ നിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തു. തോക്കുപിടിച്ചെടുത്ത സംഭവം ഡോണൾഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെ്പപുണ്ടായിരുന്നു. പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.  

Asianet News Live

click me!