ഒരു കൊവിഡ് 19 കേസ് പോലുമില്ല; വീണ്ടും അവകാശവാദവുമായി കിം ജോങ് ഉന്‍

By Web Team  |  First Published Jul 3, 2020, 3:41 PM IST

ലോകത്തെ മഹാമാരി വലയ്ക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊവിഡ് 19 ഭീതിയില്ല. മഹാമാരിക്കെതിരായ അന്തരീക്ഷമാണ് ഉത്തര കൊറിയയിലുള്ളതെന്നുമാണ് കിം പറഞ്ഞതായാണ് റിപ്പോര്‍ട്ട്


രാജ്യത്ത് ഒരു കൊവിഡ് 19 കേസ് പോലുമില്ലെന്ന് അവകാശവാദവുമായി  ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. വെള്ളിയാഴ്ചയാണ് കിം ഇക്കാര്യം വീണ്ടും സ്ഥിരീകരിച്ചതെന്ന് ഉത്തര കൊറിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് 19നെതിരായ ജാഗ്രത വര്‍ധിപ്പിക്കാനും കിം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഉദ്യോഗസ്ഥതലത്തില്‍ കൊവിഡ് 19  ബോധവല്‍ക്കരണങ്ങളില്‍ വന്ന അലംഭാവത്തെ രൂക്ഷമായി കിം വിമര്‍ശിച്ചു. സങ്കല്‍പ്പത്തിനപ്പുറവും തിരിച്ച് പിടിക്കാനാവാത്ത രീതിയിലുമാണ് മഹാമാരി ലോകത്തെ വലക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലോകത്തെ മഹാമാരി വലയ്ക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊവിഡ് 19 ഭീതിയില്ല. മഹാമാരിക്കെതിരായ അന്തരീക്ഷമാണ് ഉത്തര കൊറിയയിലുള്ളതെന്നുമാണ് കിം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

ഉത്തര കൊറിയയില്‍ ഒറ്റ കൊവിഡ് 19 കേസുകള്‍ പോലുമില്ലെന്ന വാദം ആഗോളതലത്തിലെ വിദഗ്ധര്‍ ഇതിനോടകം തള്ളിയിട്ടുണ്ട്. രാജ്യത്ത് വലിയ രീതിയില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്നാണ് ഉത്തര കൊറിയയ്ക്ക് പുറത്തുള്ള വിദഗ്ധരുടെ വിലയിരുത്തല്‍. അടിസ്ഥാ ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളും മരുന്നുകളുടെ ലഭ്യതക്കുറവും ഉത്തര കൊറിയയിലുണ്ടാവാമെന്നാണ് ഈ വിദഗ്ധരുടെ നിരീക്ഷണം. ലോക്ക്ഡൌണ്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടാവാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

രാജ്യത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ് എന്ന് വിശദമാക്കിയാണ് ഉത്തരകൊറിയ അതിര്‍ത്തികള്‍ അടച്ചത്. സ്ക്രീനിംഗ് ശക്തമാക്കിയും ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്തുമാണ് പൂജ്യം കേസുകള്‍ എന്ന നേട്ടത്തിലെത്തിയതെന്നാണ്  ഉത്തരകൊറിയ വിശദമാക്കുന്നത്. 

click me!