കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു.
പാരിസ്: ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്താൻ ഇസ്രായേലിന് സഹായകമായ എല്ലാ വിവരവും നൽകിയത് ഇറാനിലെ ചാരനെന്ന് റിപ്പോർട്ട്. ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഇറാനിയൻ ചാരൻ നസ്റല്ല എവിടെയാണെന്ന് കൃത്യമായി ഇസ്രയേലിനെ അറിയിച്ചതായി ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തു.
സംഘടനയിലെ നിരവധി ഉന്നത അംഗങ്ങളുമായി ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ നസ്‌റല്ല ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്ത് എത്തുമെന്ന് ചാരൻ ഇസ്രായേൽ അധികൃതരെ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, 2006ലെ യുദ്ധത്തിന് ശേഷം ഹിസ്ബുള്ളയെ ലക്ഷ്യം വയ്ക്കാൻ കൂടുതൽ രഹസ്യാന്വേഷണ സംവിധാനം ഇസ്രയേൽ ഉപയോഗിച്ചതിന്റെ ഫലമാണ് നസ്റല്ലയുടെ വധമെന്ന് പറയുന്നു.
undefined
കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്‍ബുല്ലയുടെ പ്രതികരണം. ലബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്‍ബുല്ലയ്ക്കും സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതകം.
Read More... നസ്റല്ലക്ക് പകരക്കാരനെ തെരഞ്ഞെടുത്ത് ഹിസ്ബുല്ല, സംഘടനയെ ഇനി നയിക്കുക ഹാഷിം സഫീദ്ദീൻ
സംഭവത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. ഇസ്രയേലിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നസ്‍റല്ലയുടെ കൊലപാതകത്തെ ഹമാസും അപലപിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.