'എനിക്ക് പൂർണ്ണമാക്കണം എന്നുണ്ട്. പക്ഷെ..' പ്രസംഗത്തിനിടെ അസ്വാസ്ഥ്യം; മാര്‍പാപ്പ പൂര്‍ത്തിയാക്കാതെ നിര്‍ത്തി

By Web TeamFirst Published Jan 14, 2024, 11:15 AM IST
Highlights

വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ  പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്.  

വത്തിക്കാൻ: പ്രസംഗത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട  ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി. വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ  പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്.  തൊണ്ടവേദന അനുഭവപ്പെട്ടതോടെ ആയിരുന്നു മാര്‍പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂർണ്ണമാക്കണം എന്നുണ്ട്. പക്ഷെ ചെറിയ അസുഖമുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം നിർത്തിയത്. ശ്വാസകോശ അണുബാധ മൂലം മാർപാപ്പയ്ക്ക് ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നില്ല.

അതേസമയം, വാടക ഗർഭധാരണം നിരോധിക്കണമെന്നാവശ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ രംഗത്ത് വന്നിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്. 

Latest Videos

ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവില്‍ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിലവില്‍ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകള്‍ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് ഒരു വിമര്‍ശനം. 

ഇറ്റലിയിൽ നിലവില്‍ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാന്‍, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എല്‍ജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ് പോപ്പ് നടത്തിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

യേശു ജനിച്ച മണ്ണിൽ ആ സമാധാന സന്ദേശം യുദ്ധത്തിന്‍റെ അർത്ഥശൂന്യതയിൽ മുങ്ങുന്നു: ഫ്രാൻസിസ് മാര്‍പ്പാപ്പ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!