1964-ൽ തെക്കൻ ലെബനനിലെ ദേർ ഖനുൻ അൽ-നഹറിൽ ജനിച്ച സഫീദ്ദീൻ, 1990-കളിൽ ഇറാനിൽ നിന്ന് തിരിച്ചെത്തിയതുമുതൽ നസ്രല്ലയുടെ അനുയായിയായി
ബെയ്‌റൂട്ട്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിബ്സുല്ല തലവൻ നസ്‌റല്ലക്ക് പകരം സംഘടനെ തലവനായി ഹാഷിം സഫീദ്ദീൻ നിയമിക്കുമെന്ന് റിപ്പോർട്ട്. 32 വർഷമായി ഹിസ്ബുല്ലയുടെ നേതാവായ നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീൻ. ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, സഫിദ്ദീൻ ജീവിച്ചിരിപ്പുണ്ടെന്ന് സംഘടനയിലെ മുതിർന്ന നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നസ്‌റല്ലയുടെ അനുയായിരുന്നു സഫീദ്ദീൻ.
1964-ൽ തെക്കൻ ലെബനനിലെ ദേർ ഖനുൻ അൽ-നഹറിൽ ജനിച്ച സഫീദ്ദീൻ, 1990-കളിൽ ഇറാനിൽ നിന്ന് തിരിച്ചെത്തിയതുമുതൽ നസ്രല്ലയുടെ അനുയായിയായി. 2017-ൽ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച സഫീദ്ദീൻ, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഗ്രൂപ്പിൻ്റെ ജിഹാദ് കൗൺസിൽ അംഗവുമാണ്.
undefined
കൊല്ലപ്പെട്ട ഇറാനിയൻ മിലിട്ടറി ജനറൽ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയെ സഫീദിന്റെ മകനാണ് വിവാഹം കഴിച്ചത്. ആ നിലയിൽ ഇറാൻ ഭരണകൂടവുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സിറിയൻ ഭരണകൂടത്തെ പിന്തുണച്ചതിന് സൗദി അറേബ്യ ഇയാളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.