ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം; മൂന്നാം ദിവസവും പ്രതിഷേധം ഇരമ്പി; മാധ്യമ സംഘത്തെ അറസ്റ്റ് ചെയ്തു

By Web Team  |  First Published May 29, 2020, 11:22 PM IST

ജോർജ് ഫ്ലോയിഡിനെ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നതിനെ തുടർന്ന് അമേരിക്കയിൽ ഉയർന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു


മിനിപൊളീസ്: അമേരിക്കൻ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം തുടരുകയാണ്. മൂന്നാം ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ മാധ്യമ സംഘത്തെ അറസ്റ്റ് ചെയ്തു.

ജോർജ് ഫ്ലോയിഡിനെ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നതിനെ തുടർന്ന് അമേരിക്കയിൽ ഉയർന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. മൂന്നാം ദിവസവും ആയിരങ്ങളാണ് സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ മാധ്യമസംഘത്തെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയായിരുന്നു.

Latest Videos

undefined

Read more: കറുത്തവർഗക്കാരന്റെ കഴുത്തിലമരുന്ന വംശവെറിയുടെ കാൽമുട്ടുകൾ

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.

Read more: പൊലീസുകാരന്‍റെ അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരന്‍ ശ്വാസം മുട്ടി മരിച്ചു; പ്രതിഷേധം ശക്തം

click me!