മേഖലയിലെ ഒരു റിസോർട്ടിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായിട്ടുള്ളത്. ഞായറാഴ്ച രാത്രിയോടെയുണ്ടായ മണ്ണിടിച്ചിലിൽ ആറ് മൃതദേഹമാണ് ഇതിനോടകം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്
കെരിൻസി: സുമാത്ര ദ്വീപിനെ സാരമായി വലച്ച പേമാരിയിൽ മരിച്ചവരുടെ എണ്ണം 16ായി. മിന്നൽ പ്രളയത്തിൽ പർവ്വതമേഖലകളിൽ നിന്ന് താഴ്വാരങ്ങളിലേക്ക് ഇരച്ചെത്തിയ ചെളിയിലും പാറകൾക്കിടയിലും പെട്ട് ആറ് പേരെയാണ് നിലവിൽ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ തിങ്കളാഴ്ച വിശദമാക്കിയിട്ടുള്ളത്. പേമാരിക്ക് പിന്നാലെ നദികൾ കുതിച്ചൊഴുകിയതിന് പിന്നാലെ വൻമരങ്ങൾ അടക്കമുള്ളവയാണ് കടപുഴകി വീണത്. സുമാത്രയുടെ വടക്കൻ മേഖലയിലുള്ള മലയോര മേഖല പേമാരിയിൽ പൂർണമായി തകർന്ന് അടിഞ്ഞ നിലയിലാണുള്ളത്.
പേമാരിയ്ക്ക് പിന്നാലെയുണ്ടായ മണ്ണൊലിപ്പിൽ സുമാത്രയുടെ മലയോര മേഖലയിലെ കൃഷിയിടങ്ങളും പൂർണമായി തകർന്ന നിലയിലാണ്. നിരവധി വീടുകളാണ് ഇവിടെ ഒലിച്ച് പോയത്. പൊലീസും സേനയും ചേർന്നുള്ള സംയുക്ത രക്ഷാ പ്രവർത്തനമാണ് മേഖലയിൽ പുരോഗമിക്കുന്നത്. എക്സവേറ്ററുകളും കാർഷിക ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിലാണ് നിലവിൽ പുരോഗമിക്കുന്നത്. മേഖലയിലെ ഒരു റിസോർട്ടിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായിട്ടുള്ളത്. ഞായറാഴ്ച രാത്രിയോടെയുണ്ടായ മണ്ണിടിച്ചിലിൽ ആറ് മൃതദേഹമാണ് ഇതിനോടകം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
undefined
പരിക്കേറ്റെങ്കിലും സംഭവ സ്ഥലത്ത് നിന്ന് കഷ്ടിച്ച് രക്ഷപ്പെടാൻ 9 പേർക്ക് സാധിച്ചതായാണ് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്. കാണാതായവരിൽ രണ്ട് പേർ കുട്ടികളാണ്. പത്തോളം വീടുകളാണ് മിന്നൽ പ്രളയത്തിൽ തകർന്നത്. 150ലേറെ വീടുകൾക്ക് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. 321 ഏക്കറിലേറെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. ഒക്ടോബർ മുതൽ മാർച്ച് മാസം വരെ ലഭ്യമാകുന്ന പേമാരി ഇന്തോനേഷ്യയുടെ കാർഷിക കലണ്ടറിനെ സാരമായി ബാധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം