മാരിസോൾ വെന്റിലിംഗ് എന്ന യുവതിയാണ് എസ്‍യുവി ഓടിച്ചിരുന്നത്. ഇവരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കൊളറാഡോ: എസ്‍യുവി ഉപയോഗിച്ച് യുവതിയുടെ സാഹസിക പ്രകടനം നടത്തുന്നതിനിടെ അപകടം കാലുകൾ ഒടിഞ്ഞ് മടങ്ങി യാത്രക്കാർ. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. എസ്‍യുവിയിലെ യാത്രക്കാരെ വിന്‍ഡോയിലൂടെ പുറത്തേക്ക് നിൽക്കുന്ന നിലയിൽ പിന്നോട്ട് എടുത്ത് വെട്ടിത്തിരിച്ച എസ്‍യുവി നിരവധി തവണ മലക്കം മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരുടെ മേലേയ്ക്കാണ് എസ്‍യുവി മലക്കം മറിഞ്ഞത്. സാഹസികമായി എസ്‍യുവിയിൽ നിന്ന് പുറത്തേക്ക് നിന്ന അഞ്ച് പേർക്ക് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്.
ഇവരിൽ നാല് പേരുടെ കാലുകൾ ഒടിഞ്ഞ് മടങ്ങിയ നിലയിലാണുള്ളത്. യാത്രക്കാരുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കിലും സീറ്റ് ബെൽറ്റടക്കമുള്ള ധരിച്ച് എസ്‍യുവി ഓടിച്ചിരുന്ന യുവതിക്ക് നിസാര പരിക്കുകളാണ് ഏറ്റിട്ടുള്ളത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടമുണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ വാഹനത്തിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. മാരിസോൾ വെന്റിലിംഗ് എന്ന യുവതിയാണ് എസ്‍യുവി ഓടിച്ചിരുന്നത്. ഇവരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
undefined
കേസിൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ പൊലീസിനെ ബന്ധപ്പെടണമെന്ന് പൊലീസ് വിശദമാക്കി.എസ്‍യുവി പിന്നോട്ടെടുത്ത് ഡോനട്ട് ഫോർമേഷന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം കറങ്ങിത്തുടങ്ങുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് സൂചന. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം