ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ഇസ്രയേൽ, ഹിസ്ബുള്ള തലവനെ വധിച്ചിട്ടും കനത്ത ആക്രമണം, കരയുദ്ധം തുടങ്ങുമോ?

By Web Team  |  First Published Sep 29, 2024, 10:36 PM IST

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്


ന്യുയോർക്ക്: ഹിസ്ബുല്ല തലവനെ കൊലപ്പെടുത്തിയ ശേഷവും ലെബനനിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിലേക്ക് കടന്ന് കരയുദ്ധം തുടങ്ങാൻ ഒരുങ്ങുകയാണ് ഇസ്രയേലെന്നാണ് പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ ചൂണ്ടികാട്ടുന്നത്.

അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. അടിയന്തരമായി യു എൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നസ്റുല്ലയെ വധിക്കാൻ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.  ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനോനിൽ പലായനം ചെയ്തവരുടെ അൻപതിനായിരം കടന്നു.

Latest Videos

undefined

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!