റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര് മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,02,30000 കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,37000 കടന്നിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തില്‍ പരം പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പ്പത്തി അയ്യായിരത്തിലേറെ പേര്‍ക്കും ബ്രസീലില്‍ ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര് മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു.
undefined
മേൽപറഞ്ഞതുൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയും വിധമാണ്. അമേരിക്ക-52,47,605, ബ്രസീൽ-30,57,470, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്പെയിൻ-3,70,060.
അഞ്ച് രാജ്യങ്ങളിൽ വൈറസ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണ്. ഇറാക്ക്, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, കാനഡ, ഖത്തർ എന്നിവയാണ് അവ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇന്ത്യയിലാണെന്നും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,016 പേർക്ക് രോഗം ബാധിച്ചപ്പോൾ അമേരിക്കയിൽ 45,959 പേർക്കും ബ്രസീലിൽ 21,888 പേർക്കുമാണ് രോഗബാധ ഉണ്ടായത്.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടിട്ടും ശമനമില്ലാതെ കുതിക്കുന്നു. ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെയും വേൾഡോ മീറ്ററിന്റെയും കണക്കുകൾ പ്രകാരം 52,49,809 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,66,160 പേർക്കാണ് ഇവിടെ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
അമേരിക്കയിൽ 27,08,314 പേർ കോവിഡിൽ നിന്നും മുക്തി നേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ പുതിയതായി 45,959 പേർക്ക് രോഗം ബാധിച്ചപ്പോൾ 600ലേറെപ്പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. കാലിഫോർണിയ, ഫ്ളോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടർന്നുപിടിക്കുന്നത്.