ലോകമാകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടിയിലേക്ക്; ഇന്നലെ മാത്രം ബ്രസീലില്‍ 1264 മരണം

By Web Team  |  First Published Jul 4, 2020, 7:40 AM IST

അമേരിക്കയിൽ പുതുതായി 596 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 132,101 ആയി. പുതിയതായി 1264 പേര്‍ മരിച്ച ബ്രസീലിൽ 63,254 പേരാണ് ഇതുവരെ മരിച്ചത്. റഷ്യയിൽ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്.


ന്യൂയോര്‍ക്ക്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാൽ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അമേരിക്കയിൽ പുതുതായി 596 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 132,101 ആയി. പുതിയതായി 1264 പേര്‍ മരിച്ച ബ്രസീലിൽ 63,254 പേരാണ് ഇതുവരെ മരിച്ചത്.

റഷ്യയിൽ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്. ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയും ഇതിനൊപ്പം കൂടുന്നതാണ് ആശങ്കയേറ്റുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 54,904 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Latest Videos

undefined

അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രതയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു.

തമിഴ്‌നാട്ടിൽ 4329 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 198 ഉം തമിഴ്‌നാട്ടിൽ 64 ഉം ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 2520 കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി.

click me!