57,83,996 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് കേസുകൾ 1,0559000 കടന്നു. ആകെ മരണം 512900 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലിൽ മുപ്പത്തിയൊന്നായിരത്തിലധികമാളുകൾക്കും രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചു. അമേരിക്കയിൽ 639 പേരാണ് മരിച്ചത്.
57,83,996 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,27,061, ബ്രസീൽ- 14,08,485, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടൻ- 3,12,654, സ്പെയിൻ- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാൻ- 227,662.
undefined
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,30,106, ബ്രസീൽ- 59,656, റഷ്യ- 9,320, ഇന്ത്യ-17,410, ബ്രിട്ടൻ- 43,730, സ്പെയിൻ- 28,355, പെറു- 9,677, ചിലി- 5,688, ഇറ്റലി- 34,767, ഇറാൻ- 10,817.
മെക്സിക്കോയിലും പാക്കിസ്ഥാനിലും തുർക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയിൽ 2,20,657 പേർക്കും, പാക്കിസ്ഥാനിൽ 2,09,337 പേർക്കും തുർക്കിയിൽ 2,00,412 പേർക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ആറാണ്. അവ ഇനിപറയും വിധമാണ് ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ. കൊളംബിയയിലും ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.