ഒന്നരക്കോടിയോളം രോഗികള്‍, ആറ് ലക്ഷത്തിലേറെ മരണം; കൊവിഡ് കെണിയില്‍ ശ്വാസം മുട്ടി ലോകം

By Web Team  |  First Published Jul 20, 2020, 6:29 AM IST

ഇതേസമയം 608,539 പേര്‍ മരണപ്പെട്ടു. ലോകമാകെ 8,730,163 പേരാണ് കൊവിഡിന്‍റെ കെണിയില്‍ നിന്ന് രോഗമുക്തി പ്രാപിച്ചത്. 


വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്ത്. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. ഏഷ്യയിൽ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. ഇതേസമയം 608,539 പേര്‍ മരണപ്പെട്ടു. ലോകമാകെ 8,730,163 പേര്‍ കൊവിഡിന്‍റെ കെണിയില്‍ നിന്ന് രോഗമുക്തി പ്രാപിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 11 ലക്ഷം കടന്നേക്കും എന്നതും ആശങ്ക കൂട്ടുന്നു.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗികളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരണപ്പെട്ടു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 392, 716 പേര്‍ മരണപ്പെട്ടു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ കണക്ക്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി ഏതാണ് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. 

Latest Videos

undefined

അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ സങ്കീര്‍ണമാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. 

രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ല; കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും

click me!