കൊവിഡ് മരണം 7 ലക്ഷത്തി മുപ്പത്തിമൂവായിരം കടന്നു.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ വെറും 43 ദിവസം മാത്രമാണെടുത്തത്. അമേരിക്കയിലാണ് ഏറ്റവും അധികം രോഗികള്‍. കൊവിഡ് മരണം 7 ലക്ഷത്തി മുപ്പത്തിമൂവായിരം കടന്നു.
2019 ഡിസംബര്‍ 31ന് ചൈനയിലെ വുഹാനില്‍ ന്യുമോണിയക്ക് സമാനമായ ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെട്ട രോഗം ലോകമാകെ വ്യാപിച്ചിട്ട് 227 ദിവസങ്ങള്‍ പിന്നിട്ടു. ലോകത്ത് 213 രാജ്യങ്ങളിലും സ്ഥിരീകരിച്ച വൈറസ്ബാധ പ്രതിവിധികളില്ലാതെ മുന്നേറുകയാണ്. കരുതലുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറം വ്യാപിക്കുകയാണ്. ജനുവരി 20ന് ചൈനയ്ക്ക പുറത്തെത്തിയ രോഗത്തിന്റെ വ്യാപന തോത് ആദ്യഘട്ടങ്ങളിലുണ്ടായിരന്നതിനേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇപ്പോള്‍.
undefined
ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച കൊവിഡ് 10 ലക്ഷം പേരിലേക്ക് എത്താന്‍ എടുത്തത് 92 ദിവസം ആണെങ്കില്‍, 10ല്‍ നിന്ന് അമ്പത് ലക്ഷത്തിലേക്ക് എത്തിയത് അടുത്ത 48 ദിവസം കൊണ്ടാണ്. ജൂണ്‍ 28ന് കൊവിഡ് ഒരു കോടി പേരിലേക്കെത്തി. അവിടുന്ന് അടുത്ത 50 ലക്ഷം പേരിലേക്ക് രോഗം എത്താന്‍ എടുത്തത് 24 ദിവസം. ജൂലൈ 22ന് ഒന്നരക്കോടി എന്ന സംഖ്യയിലേക്കെത്തിയ കൊവിഡ് പിന്നീട് അരക്കോടി പേരെ ബാധിച്ചത് 18 ദിവസം കൊണ്ടാണ്.
നിയന്ത്രണങ്ങള്‍ക്കപ്പുറം രോഗം പടരുമ്പോള്‍ വാക്‌സിന്‍ പരീക്ഷണം മുന്നോട്ട് എന്ന ആ പ്രത്യാശയില്‍ തൂങ്ങി മുന്നോട്ടുപോകുകയാണ് ലോകം.