വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടയുകയാണ് ചെയ്തത്.
ഒട്ടാവ: കൊവിഡ് വാക്സിൻ നിർമാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണകരാറിൽനിന്ന് കാനഡ പിന്മാറി. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാന്‍ ഇടയാക്കിയത് എന്നാണ് കാനഡയില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പദ്ധതിയുമായി അടുത്ത ബന്ധമുള്ള ശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടയുകയാണ് ചെയ്തത്. ഇതോടെ ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് കാനഡയുടെ നാഷണൽ റിസർച്ച് കൗണ്‍സിൽ വ്യക്തമാക്കുകയായിരുന്നു.
undefined
ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രാലയത്തിന്റെ ഭാഗമായ എൻആർസിക്ക് മാർച്ച് അവസാനം മുതൽ ഏകദേശം 44 മില്യണ്‍ ഡോളറിന്റെ സഹായമാണ് ലഭ്യമാക്കിയത്. കാൻസിനോയിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തി മോണ്ട്റിയലിൽ നടക്കുന്ന ഉൽപാദനം വർധിപ്പിക്കുന്നതിനായാണ് ഇത്രയും തുക നൽകിയത്.
ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ കന്പനിയായ വിബിഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായി എൻആർസി വ്യക്തമാക്കി. മെയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കന്പനിയായ കാൻസിനോയുമായുള്ള കരാർ അംഗീകരിച്ചത്.
ചൈനീസ് ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ പീപ്പീൾസ് ലിബറേഷൻ ആർമി അംഗങ്ങൾക്കായി വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് കാൻസിനോ. ഇത് തന്നെയാണ് ഇവരുടെ കനേഡിയന്‍ സഹകരണത്തിന് ചൈനീസ് ഭരണകൂടം തടയിടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.